KERALA
കുന്നംകുളത്ത് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ദേശത്ത് 12 വയസ്സുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കൊട്ടാരപ്പാട്ട് വീട്ടിൽ സന്തോഷിന്റെ
മകൻ അഖിൽ കൃഷ്ണ (12) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് .
ബുധനാഴ്ച വൈകീട്ട് 3 മണിയോടെയാണ് അഖിൽ കൃഷ്ണയെ വീടിന് പുറകിലെ വർക്ക് ഏരിയയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
നാട്ടുകാരും ബന്ധുക്കളും ചേർന്ന് കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.അടുപൂട്ടി യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച അഖിൽ കൃഷ്ണ കുന്നംകുളം പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.