KERALA
വീട്ടുമുറ്റത്ത് നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; ഇതര സംസ്ഥാന യുവാവ് പോലീസ് പിടിയിൽ
കൊല്ലം: കുളത്തൂപ്പുഴയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസ്സുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്നാരോപിച്ച് ഇതര സംസ്ഥാന യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിനെ കൈമാറി. കഴിഞ്ഞദിവസം വൈകിട്ട് ആറോടെ ചോഴിയക്കോട് മൂന്നുമുക്കിന് സമീപത്തായിരുന്നു സംഭവം.
മൂന്നുമുക്ക് സ്വദേശി രതീഷിന്റെ മകൻ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ സമീപത്തെത്തിയ യുവാവ് കുട്ടിയെ കടന്നു പിടിച്ചു. ഇത് കണ്ട് സമീപത്തുണ്ടായിരുന്ന രതീഷ് ബഹളം വച്ചതോടെ ഓടിയെന്ന യുവാവിനെ നാട്ടുകാർ പിന്തുടർന്ന് തടഞ്ഞുവച്ച് കുളത്തൂപ്പുഴ പോലീസിന് കൈമാറുകയായിരുന്നു.