EDAPPALLocal news

എസ്എഫ്ഐ ചരിത്ര സദസ്സ് സംഘടിപ്പിച്ചു

എടപ്പാൾ : എൻസിഇആർടിപാഠപുസ്തകങ്ങൾ കാവിവത്കരിക്കുന്ന സംഘപരിവാർ അജണ്ട ചെറുക്കുക, രാജ്യത്തിൻ്റെ ചരിത്രത്തെ അപ നിർമിക്കാനുള്ള ആർഎസ്എസ് അജണ്ട തിരിച്ചറിയുകതുടങ്ങിയ മുദ്രാവാക്യമുന്നയിച്ച് എസ്എഫ്ഐ എടപ്പാൾ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അംശക്കച്ചേരി പോസ്റ്റ്‌ ഓഫീസിന് മുന്നിൽ ചരിത്ര സദസ് സംഘടിപ്പിച്ചു.എസ്എഫ്ഐ മുൻ സംസ്ഥാന കമ്മിറ്റിയംഗം യദു ഗോപക് ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ എടപ്പാൾ ഏരിയ പ്രസിഡൻ്റ് ഷിബിൽ അധ്യക്ഷനായി. ഏരിയ സെക്രട്ടറി റിഫാസ് അലി സ്വാഗതവും ഏരിയ ജോയിൻ്റ് സെക്രട്ടറി ലെന നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button