KERALA

ക്യാമറകൾ വാടകയ്‌ക്കെടുത്തു മറിച്ചു വിൽപ്പന നടത്തിവന്ന സിനിമാട്ടോഗ്രാഫർ പിടിയിൽ

കൊച്ചി: സിനിമാട്ടോഗ്രാഫർ ചമഞ്ഞു ക്യാമറകൾ വാടകയ്ക്ക് കൊടുക്കുന്ന നിരവധി പേരിൽ നിന്നായി വീഡിയോ ക്യാമറകളും സ്റ്റിൽ ക്യാമറകളും വാടകയ്ക്ക് എടുത്തശേഷം OLX വഴിയും ഇടനിലക്കാർ വഴിയും വിൽപ്പന നടത്തിവന്ന പുനലൂർ സ്വദേശി ചരുവിള പുത്തൻ  വീട്ടിൽ ഷൈൻ (31) ആണ് എറണാകുളം നോർത്ത് പോലീസിന്റെ പിടിയിലായത്.

സിനിമ ചിത്രീകരണത്തിനും മറ്റും ക്യാമറ വാടകയ്ക്ക് കൊടുത്തിരുന്ന പുല്ലേപടി സ്വദേശി ശിവപ്രകാശിന്റെ ക്യാമറയും ലെൻസുകളും കഴിഞ്ഞ ഏപ്രിൽ മാസം ഷൈൻ ഒരു സിനിമ ഷൂട്ടിംങ്ങിനായി 3000/- രൂപ ദിവസ വാടകയ്ക്ക് എടുത്തിരുന്നു. പിന്നീട് കുറച്ചു ദിവസങ്ങൾ കഴിഞ്ഞിട്ടും വാടകയ്യും ക്യാമറയും തിരിച്ചു കിട്ടാതായതോടെ ഇയാളെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ്‌ ആയിരുന്നു. തുടർന്ന് നോർത്ത് പോലീസ് സ്റ്റേഷനിൽ കേസ്സ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വഷണത്തിനോടുവിൽ ആണ് ഇയാൾ അറസ്റ്റിൽ ആയത്.

ഇയാൾ വിൽപ്പന നടത്തിയ ക്യാമറ പോലീസ് കണ്ടെടുത്തു. പോലീസ് നടത്തിയ അന്വഷണത്തിൽ കേരളത്തിൽ ഉടനീളം ഇയാൾ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതായി വിവരം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button