CHANGARAMKULAMLocal news
ചങ്ങരംകുളം മാന്തടത്ത് നടപ്പാതയ്ക്ക് മുകളിൽ സ്ലാബില്ല
ചങ്ങരംകുളം: സംസ്ഥാന പാതയോരത്ത് ചങ്ങരംകുളത്തിനടുത്ത മാന്തടത്ത് നടപ്പാതയ്ക്കു മുകളിൽ സ്ലാബില്ലാത്തത് കാൽനടയാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. മാന്തടം സെന്ററിൽ ആലങ്കോട്ടേക്ക് തിരിയുന്ന ഭാഗത്താണ് നടപ്പാതയുടെ മുകളിൽ സ്ലാബില്ലാതെ കിടക്കുന്നത്.നടപ്പാതയിലെല്ലായിടത്തും സ്ലാബിട്ടെങ്കിലും ഇവിടെ മാത്രം ഇടാതെ പണി അവസാനിപ്പിക്കുകയായിരുന്നു. ഇരുചക്രവാഹനങ്ങളും കാൽനടയാത്രക്കാരും ഇവിടെ വീഴുന്നത് പതിവായതോടെ അടിയന്തരമായി സ്ലാബിടണമെന്ന ആവശ്യം ശക്തമാകുകയാണ്.