Local newsPONNANI

‘എന്റെ സംരംഭം നാടിന് അഭിമാനം’ : പൊന്നാനി താലൂക്കിൽ ആരംഭിച്ചത്1236 സംരംഭങ്ങൾ

പൊന്നാനി: സംസ്ഥാനസർക്കാരിന്റെ ‘എന്റെ സംരംഭം നാടിന് അഭിമാനം’ കാമ്പയിന്റെ ഭാഗമായി താലൂക്കിൽ ആരംഭിച്ചത് 1236 സംരംഭങ്ങൾ. താലൂക്ക് പരിധിയിലെ ഒൻപത് ഗ്രാമപ്പഞ്ചായത്തുകളിലും ഒരു നഗരസഭയിലുമായാണ് ഇത്രയും സംരഭങ്ങൾ ആരംഭിച്ചത്. ഇതുവഴി മാർച്ച് 31 വരെയുള്ള കണക്കുപ്രകാരം 2886 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്.ഭക്ഷ്യസംസ്‌കരണം, വസ്ത്രനിർമാണം, ഐസ് പ്ലാന്റ്, കരകൗശല ഉത്‌പന്നങ്ങൾ, ലെതർ ഉത്‌പന്നങ്ങൾ, പേപ്പർ ഉത്‌പന്നങ്ങൾ തുടങ്ങിയ വ്യവസായങ്ങളും ടൂറിസം, ഡി.ടി.പി. ഓൺലൈൻ സർവീസ് സെന്ററുകൾ, ബ്യൂട്ടി പാർലറുകൾ, ഓട്ടോമൊബൈൽ വർക്ക്ഷോപ്പുകൾ, ഇലക്ട്രോണിക് പ്രൊഡക്ട്‌സ്, മെഡിക്കൽ ലാബ്, മെഡിക്കൽ ഉപകരണ നിർമാണം, ജിം ആൻഡ് യോഗ പാർലറുകൾ തുടങ്ങി വിവിധ മേഖലകളിലായാണ് 1236 സംരംഭങ്ങൾ പുതിയതായി ആരംഭിച്ചിട്ടുള്ളത്.പദ്ധതിയുടെ ഭാഗമായി സംരംഭകർക്കായി പ്രത്യേക പരിശീലനങ്ങളും ശിൽപ്പശാലകളും ആവശ്യമായ സാങ്കേതികസഹായങ്ങളും ജില്ലാ വ്യവസായവകുപ്പിന്റെയും പൊന്നാനി താലൂക്ക് വ്യവസായ ഓഫീസിന്റെയും നേതൃത്വത്തിൽ നൽകുന്നുണ്ട്. സംരംഭകർക്ക് സഹായം ഉറപ്പാക്കാൻ അതത് തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഹെൽപ്പ് ഡെസ്‌കും പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള വിവിധ സഹായപദ്ധതികളും സംരംഭകർക്കായി നൽകുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button