VATTAMKULAM
എം വി സൈഫുദ്ദീൻ വട്ടംകുളത്തെ സി.പി.ഐ (എം) എരുവപ്രക്കുന്ന് ബ്രാഞ്ച് അനുമോദിച്ചു
എടപ്പാൾ: ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ മിസ്റ്റർ കേരള 55 കിലോ സീനിയർ വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടിയ വട്ടംകുളം എം വി സൈഫുദ്ദീനെ സി.പി.ഐ (എം) എരുവപ്രക്കുന്ന് ബ്രാഞ്ച് അനുമോദിച്ചു.
വട്ടംകുളം ലോക്കൽ കമ്മറ്റി അംഗം എം.എ നവാബ് ഉപഹാരം നൽകി. പി.എസ് സുജിത്ത്, കെ.പി സുബ്രഹ്മണ്യൻ, ഇ. ഇബ്രാഹിം, പി.സുജിത്ത്, ശ്രീലാൽ, ഇ.റാഷിദ്, അക്ഷയ്, ട്രൈയ്നർ എം.വി അൻഷാദ് എന്നിവർ പങ്കെടുത്തു.