VATTAMKULAM

ടി.എം വാസുദേവൻ നമ്പൂതിരി അനുസ്മരണ സമ്മേളനം നടന്നു

തവനൂർ : തവനൂരിൻ്റെ വികസന ശില്പി എന്നറിയപ്പെട്ടിരുന്ന ടി.എം വാസുദേവൻ നമ്പൂതിരിയുടെ ഇരുപത്തഞ്ചാം ചരമവാർഷിക ദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനം തവനൂരിൽ വച്ച് നടന്നു. തവനൂർ സ്കൂൾ മുതൽ കാർഷിക സർവ്വകലാശാല വരെ തവനൂരിൽ എത്തിക്കുന്നതിനായി ഏക്കറുകണക്കിന് ഭൂമി സംഭാവന ചെയ്യുകയും തവനൂർ സർവീസ് സഹകരണ ബാങ്ക് ഉൾപ്പെടെ സ്ഥാപനങ്ങളുടെ രൂപീകരണത്തിന് നേതൃത്വം കൊടുക്കുകയും ചെയ്ത വാസുദേവൻ നമ്പൂതിരി അനുസ്മരണത്തിൻ്റെ ഉദ്ഘാടനം ബാലൻ മാസ്റ്റർ നിർവഹിച്ചു. പൊന്നാനി താലൂക്ക് സർക്കിൾ കോ ഓപ് യൂണിയൻ ചെയർമാൻ
പ്രൊഫ.ടി.പി ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു.

തവനൂർ സർവീസ് സഹകരണ ബാങ്കിൻ്റെ അറുപതാം വാർഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് പി.ജ്യോതി സ്വാഗതവും മാനേജർ പി.ദിവ്യ നന്ദിയും പറഞ്ഞു.ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ഷീജ കൂട്ടാക്കിൽ, പഞ്ചായത്ത് മെമ്പർ ഫിറോസ് എൻ.വി, ഡയറക്ടർമാരായ ബാലചന്ദ്രൻ, അച്യുതൻ, ദീപ, സുബ്രമണ്യൻ, ജയരാജ്‌, മക്കളായ രമണി,അരവിന്ദാക്ഷൻ, രാമൻ എന്നിവർ പങ്കെടുത്തു. ബാങ്കിൻ്റെ ആദ്യ പ്രസിഡണ്ടാണ് വാസുദേവൻ നമ്പൂതിരി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button