CHANGARAMKULAM

പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ആവശ്യമരുന്നുകൾ ലഭിക്കണം:യൂത്ത് കോൺഗ്രസ്

ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിലെ സർക്കാർ ആശുപത്രിയിൽ ആഴ്ചകളായി അവശ്യമരുന്നുകൾ ലഭിക്കാത്തത് രോഗികളെ വിഷമത്തിലാക്കുകയാണ് അടിയന്തിരമായ ആവശ്യമായ മരുന്നുകൾ എത്തിക്കണമെന്നും യൂത്ത് കോൺഗ്രസ് ആലംകോട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ദിവസേന നൂറു കണിക്കിന് രോഗികൾ എത്തുന്ന കേന്ദ്രത്തിൽ ആന്റിബയോട്ടിക് മരുന്നുകൾ കുട്ടികളുടെ പനിക്കുള്ള മരുന്നുകൾ പോലും ലഭ്യമല്ലെന്നും സോഷ്യൽ മീഡിയയിൽ ഫോട്ടോകളിലൂടെ മാത്രമേ പഞ്ചായത്തിൽ ഭരണം നടക്കുന്നുള്ളൂവെന്നും യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി. അടുത്ത ദിവസം തന്നെ ആവശ്യമരുന്നുകൾ ലഭ്യമാക്കണമെന്നും ജനങ്ങളുടെ ആരോഗ്യം വച്ച് പന്താടാൻ ഭരണ സമിതിയെ അനുവദിക്കില്ല എന്നും ആലംകോട് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സലിം ചങ്ങരംകുളം,ലിജേഷ്, അരുൺലാൽ, ഹസീബ് കോക്കൂർ, രഞ്ജിത് അടാട്ട്,റെജി ഒതളൂർ ഷറഫുദ്ധീൻ, മുജീബ് പുവ്വത്ത്, സുഹൈർ എറവറാംകുന്ന് തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button