VATTAMKULAM

വട്ടംകുളത്തെ പ്രതിഷേധ പ്രകടനം; മുസ്‌ലിം ലീഗ് യൂത്ത് ലീഗ് പ്രവർത്തകർക്കതിരെ കേസടുത്ത് പോലീസ്

എടപ്പാൾ : ജനവിരുദ്ധ ഇടത് സർക്കാരിനെതിരെ സെക്രട്ടറിയേറ്റ് മാർച്ചിനെത്തുടർന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രെട്ടറി പികെ ഫിറോസ് ഉൾപ്പടെ 29പേരെ അന്യായമായി തുറങ്കിലടച്ചതിനെതിരെ വട്ടംകുളം ടൗണിൽ യൂത്ത് ലീഗ് നടത്തിയ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത അഞ്ചു പേർക്കെതിരെയാണ് പോലീസ് കേസടുത്തത്.
മുസ്ലിം യൂത്ത് ലീഗ് തവനൂർ മണ്ഡലം ജനറൽ സെക്രട്ടറി പത്തിൽ സിറാജ്, എം എസ് എഫ് ജില്ലാ സെക്രട്ടറി ഹസ്സൈനാർ നെല്ലിശ്ശേരി, പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡന്റ്‌ റഫീഖ് ചേകനൂർ, സെക്രട്ടറി സജീർ എംഎം, ട്രഷറർ സുലൈമാൻ മുതൂർ, എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്.
അറസ്റ്റ് ചെയ്തുകൊണ്ട് ഭയപ്പെടുത്താനാണെങ്കിൽ പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും.
സമാധാനപരമായി സമരം നടത്തിയ യൂത്ത് ലീഗ് നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയിൽ തവനൂർ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി,വട്ടംകുളം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി, തവനൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയും പ്രതിഷേധം രേഖപ്പെടുത്തി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button