MARANCHERY

എക്സലൻസി ടെസ്റ്റ് സംഘടിപ്പിച്ചു

മാറഞ്ചേരി:എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷക്ക് മുന്നോടിയായി വിസ്ഡം എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ(വെ ഫി)ക്ക് കീഴിൽ മാതൃകാ പരീക്ഷ സംഘടിപ്പിച്ചു. കഴിഞ്ഞ പതിനഞ്ച് വർഷമായി എക്സലൻസി ടെസ്റ്റ് എന്ന പേരിൽ മാതൃകാ പരീക്ഷ നടത്തിവരുന്നു.ഡിവിഷനിലെ ഏഴ് കേന്ദ്രങ്ങളിൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതി.സ്കൂളുകൾ,ട്യൂഷൻ സെന്ററുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, പ്രാദേശിക ഘടകങ്ങൾ മുഖേന നേരത്തെ അപേക്ഷിച്ച വിദ്യാർത്ഥികളാണ്

പരീക്ഷയെഴുതിയത്.എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങളിലും,ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, അക്കൗണ്ടൻസി,എക്കണോമിക്സ് എന്നീ വിഷയങ്ങളിലാണ് പരീക്ഷ നടന്നത്. എക്സലൻസി ടെസ്റ്റിനോടനുബന്ധിച്ചു ഗൈഡൻസ് & മോട്ടിവേഷൻ ക്ലാസും നടന്നു. എക്സലൻസി ടെസ്റ്റിന്റെ പൊന്നാനി ഡിവിഷൻ ഉദ്ഘാടനം മാറഞ്ചേരി ക്രസന്റ് ഇംഗ്ലീഷ് സ്കൂളിൽ അസബാഹ് ആർട്സ് & സയൻസ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫൊസർ എം ൻ മുഹമ്മദ് കോയ നിർവഹിച്ചു. ഡിവിഷൻ പ്രസിഡൻറ് സൈഫുദ്ധീൻ സഅദി അധ്യക്ഷത വഹിച്ചു.അധ്യാപകൻ ഡോക്ടർ അലി മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി.ഡിവിഷൻ ഭാരവാഹികളായ ഷകീർ സഖാഫി, അസ്ലം നാലകം സയ്യിദ് ജദീർ അഹ്സൻ,നസീഫ്,സിനാൻ മാറഞ്ചേരി,റാഫി അദനി,അനസ് കെ വൈ,ഷഫീഖ് അഹ്സനി,മുർഷിദ് എരമംഗലം, ആദിൽ വെളിയങ്കോട് എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button