KERALA
രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് യാത്ര ചെയ്യാൻ സർട്ടിഫിക്കറ്റ് നിർബന്ധമില്ല: 25 ശതമാനത്തിലധികം പേർക്ക് വാക്സിൻ നൽകിയെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ഡോസ്
വാക്സിൻ എടുത്തവർക്ക് യാത്ര ചെയ്യുമ്പോൾ
സർട്ടിഫിക്കറ്റ് നിർബന്ധമില്ലെന്ന് മുഖ്യമന്ത്രി
പിണറായി വിജയൻ. ജനസംഖ്യയുടെ 25
ശതമാനത്തിലധികം പേർക്ക് ഇതുവരെ ആദ്യ
ഡോസ് കോവിഡ് വാക്സിൻ നൽകിയതായി
മുഖ്യമന്ത്രി വ്യക്തമാക്കി.
ഒന്ന് രണ്ട് ദിവസത്തേയ്ക്ക് മാത്രമുള്ള
വാക്സിനാണ് സംസ്ഥാനത്ത്
അവശേഷിക്കുന്നതെന്നും ആവശ്യത്തിന് വാക്സിൻ
കേന്ദ്രം നൽകുമെന്ന പ്രതീക്ഷയിലാണ് നടപടികൾ
നീക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ്
അവലോകന യോഗത്തിന് ശേഷമുള്ള
വാർത്താസമ്മേളനത്തിൽ
സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് നിലവിൽ അവശേഷിക്കുന്ന മുഴുവൻ
വാക്സിനും സ്റ്റോക് ചെയ്യാതെ കൊടുത്തു
തീർക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും
മുഖ്യമന്ത്രി പറഞ്ഞു.