BUSINESS


തുടർച്ചയായി സ്വർണവിലയിൽ വർധന; പവന് കൂടിയത് 160 രൂപ

സംസ്ഥാനത്ത് വീണ്ടും സ്വർണവില വർധിച്ചു. ഇന്ന് 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 20 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,160 രൂപയായി. ഒരു പവൻ സ്വർണത്തിന് 41,280 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണം 15 രൂപ വർധിച്ച് 4,265 രൂപയായി.

ഇന്നലെയും സ്വർണ വിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു. ഇന്നെ ഗ്രാമിന് 10 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,140 രൂപയായിരുന്നു. ഒരു പവൻ സ്വർണത്തിന് 41,120 രൂപയുമായിരുന്നു.

24k സ്വർണ്ണമാണ് ഏറ്റവും ഉയർന്ന പരിശുദ്ധിയുള്ളത്. 10k,14k,18k, 24k എന്നിങ്ങനെ വിവിധ കാരറ്റുകളിൽ സ്വർണ്ണം ലഭ്യമാണ്. 24k കഴിഞ്ഞാൽ ഏറ്റവും പരിശുദ്ധി കൂടിയത് 22k സ്വർണ്ണമാണ്. ജ്വല്ലറികളിൽ ഏറ്റവും കൂടുതൽ വില്പന നടക്കുന്നതും 22k ഗോൾഡാണ്. 22k സ്വർണ്ണത്തിന്റേത് തിളക്കമുള്ള മഞ്ഞ നിറമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button