CHANGARAMKULAM

ആലങ്കോട് ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു

ചങ്ങരംകുളം: ആലങ്കോട് ഗ്രാമപഞ്ചായത്ത് ഐസിഡിഎസ് പെരുമ്പടപ്പ് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. സാവരിയ എന്ന നാമകരണത്തിൽ കളച്ചാൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കലോത്സവം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു ഉദ്ഘാടനം ചെയ്തു. ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വി ഷഹീർ അധ്യക്ഷത വഹിച്ചു. ഗായകൻ ജംഷീർ കൈനിക്കര വിശിഷ്ടാതിഥിയും ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ മുഖ്യാതിഥിയും ആയിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രഭിത ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ രാമദാസ് മാസ്റ്റർ, റീസ പ്രകാശ് എന്നിവരും പി പി എം അഷ്റഫ്, വ്യാപാരി വ്യവസായി ജില്ലാ സെക്രട്ടറി പി പി കാലിദ്, തുടങ്ങിയവരും ഗ്രാമപഞ്ചായത്ത് അംഗങ്ങളും വിദ്യാർഥികളും രക്ഷിതാക്കളും ട്രോമാകെയർ പ്രവർത്തകരും ഉദ്യോഗസ്ഥരും പരിപാടിയിൽ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button