EDAPPAL
കാഞ്ഞിരക്കുറ്റിയിൽമുസ്‌ലിം ലീഗ് കൺവെൻഷൻ
എടപ്പാൾ : തവനൂർ ഗ്രാമപഞ്ചായത്ത് പുതുതായി നിലവിൽ വന്ന പന്ത്രണ്ടാം വാർഡ് കാഞ്ഞിരക്കുറ്റിയിൽ പ്രഥമ മുസ്ലിം ലീഗ് കൺവെൻഷൻ ജില്ലാ മുസ്‌ലിം ലീഗ് പ്രവർത്തകസമിതി അംഗം വി.കെ.എം. ഷാഫി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി.എസ്. ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ലത്തീഫ് അയങ്കലം, സി.എം. അക്ബർ കുഞ്ഞു, ബാബു ചാക്കാട്ട് മുക്കിൽ, സക്കരിയ മാസ്റ്റർ, കുഞ്ഞുമരക്കാർ തൃക്കണാപുരം, ബാവഹാജി പള്ളിയാലിൽ, അബു പള്ളിയാലിൽ, ഇസ്മായിൽ, എം.കെ. ഷാഫി, ഫൈസൽ തങ്ങൾപടി പ്രസംഗിച്ചു.
ഫോട്ടോ: തവനൂർ പഞ്ചായത്ത് കാഞ്ഞിരക്കുറ്റിയിൽ മുസ്‌ലിം ലീഗ് കൺവെൻഷൻ ജില്ലാ പ്രവർത്തക സമിതിയംഗം വി.കെ.എം. ഷാഫി ഉദ്ഘാടനം ചെയ്യുന്നു.