CHANGARAMKULAM

ചങ്ങരംകുളം ഹൈവേയിലെ പുതിയ ബസ് ബേ പ്രവർത്തനം തുടങ്ങി

ചങ്ങരംകുളം: നവീകരിച്ച ചങ്ങരംകുളം ഹൈവേയിൽ പുതുതായി നിർമ്മിച്ച ബസ് ബേയിൽ ബസുകൾ കയറിത്തുടങ്ങി. തിരഞ്ഞെടുപ്പിന് മുമ്പ് എം.എൽ.എ പി. നന്ദകുമാർ ഉദ്ഘാടനം ചെയ്തിരുന്നെങ്കിലും ഇതുവരെ ബസുകൾ ഇവിടെ നിർത്തിയിരുന്നില്ല.ഇനി മുതൽ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ദീർഘദൂര ബസുകൾ പുതിയ ബസ് ബേയിൽ നിർബന്ധമായും നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുമെന്ന് ചങ്ങരംകുളം പോലീസ് അറിയിച്ചു. ബസുകൾ സ്റ്റോപ്പിൽ കയറാതെ പോകുന്നത് തടയുന്നതിനായി ഇവിടെ ഹോംഗാർഡിനെയും നിയമിച്ചിട്ടുണ്ട്.പുതിയ സംവിധാനത്തിലൂടെ യാത്രക്കാരുടെ സുരക്ഷയും ഗതാഗത സൗകര്യവും മെച്ചപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി. ഹൈവേയിൽ അനിയന്ത്രിതമായ സ്റ്റോപ്പുകൾ ഒഴിവാക്കാനും ഗതാഗത തടസ്സങ്ങൾ കുറയ്ക്കാനും ഇത് സഹായകരമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button