MARANCHERY

ഡ്രോൺ ഉപയോഗിച്ച് പാടശേഖരങ്ങളിൽ മരുന്ന് തളി പ്രദർശനം നടത്തി

എരമംഗലം: നെൽകൃഷിയിൽ ഡ്രോൺ ഉപയോഗിച്ച് സൂക്ഷ്മ മൂലകങ്ങൾ തളിക്കുന്നത് പെരുമ്പടപ്പ് എടമ്പാടം പാടശേഖരത്തിൽ പ്രദർശനം നടത്തി. സമ്പൂർണ്ണ എന്ന സൂക്ഷ്മ മൂലകക്കൂട്ടാണ് പാടശേഖരത്തിലെ 25 ഏക്കർ കൃഷി സ്ഥലത്ത് സ്പ്രേ ചെയ്തത്. ഡ്രോൺ പ്രദർശനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് ഇ. സിന്ധു ഉദ്ഘാടനം ചെയ്തു. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിനീഷ മുസ്തഫ അധ്യക്ഷത വഹിച്ചു. പെരുമ്പടപ്പ് കൃഷി അസിസ്റ്റൻറ് ഡയറക്ടർ വിനയൻ .എം . വി. സ്വാഗതം പറഞ്ഞു. ബ്ലോക്ക് മെമ്പർ റംഷാദ്, പെരുമ്പടപ്പ് കൃഷി ഓഫീസർ അരുൺകുമാർ , കൃഷി അസിസ്റ്റന്റ് ബാലകൃഷ്ണൻ , പാടശേഖരസമിതി ഭാരവാഹികളായ നജീബ് മുഹമ്മദ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button