മലബാർ എജുക്കേഷൻ ആൻ്റ് ചാരിറ്റബിൾട്രസ്റ്റ് നിർമിച്ചു നൽകിയ ഒമ്പത് വീടുകളുടെ താക്കോൽദാന കർമ്മം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു
എടപ്പാൾ: പരസഹായം ദൈവീക ദൗത്യമാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
എടപ്പാളിനടുത്ത് മാണൂരിൽ മലബാർ എജുക്കേഷൻ ആൻ്റ് ചാരിറ്റബിൾട്രസ്റ്റ് നിർമിച്ചു നൽകിയ ഒമ്പത് വീടുകളുടെ താക്കോൽദാന കർമ്മവും തുടർന്ന് നടന്ന പൊതുസമ്മേളനവും ഉദ്ഘാടനം നിർവഹിച് സംസാരിക്കുകയായിരുന്നു അദ്ധേഹം. ചിലർ ദൈവീക ദൗത്യത്തിന് വിധേയരാണ് നിരാലമ്പരും നിരാശയവുമായവർക്ക് സഹായമെത്തിക്കുക എന്ന ദൗത്യം മനുഷ്യരാശിക്ക് അത്യന്താപേക്ഷിതമായ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ സമുഹം പ്രോത്സാഹിപ്പിക്കണമെന്നും തങ്ങൾ പറഞ്ഞു.
ട്രസ്റ്റ് ചെയർമാൻ ഡോ. സി പി അലി ബാവഹാജി അധ്യക്ഷനായിരുന്നു. മുൻ എൽഎൽഎമാരായ കെ എൻ എ ഖാദർ ,എം ഉമ്മർ, ജില്ലാ പഞ്ചായത്ത അംഗങ്ങളായ അഡ്വ.പി പി മോഹൻദാസ്, വി കെഎം ഷാഫി, ബിജെപി ദേശീയ നിർവഹണ സമിതി അംഗം അഡ്വ.സി കെ പത്മനാഭൻ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി രാമകൃഷ്ണൻ, വട്ടംകുളം പഞ്ചായത്ത് പ്രസിഡണ്ട് മജീദ് കഴുങ്കിൽ, സി പി തുഫൈൽ മുഹമ്മദ്, നൗഷാദ് യൂനസ് ,എക്സ് എം പി സി ഹരിദാസ്,അഡ്വ.ശിഹാബ് മേച്ചേരി, കെ വി ആഷിർ ,എന്നിവർ പ്രസംഗിച്ചു.