VATTAMKULAM

വേൾഡ് കപ്പ് ഫുട്ബോൾ പ്രചരണത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി മുസ്ലിം യൂത്ത് ലീഗ് തവനൂർ മണ്ഡലം കമ്മിറ്റി

എടപ്പാൾ : ലഹരി ഔട്ട് ” വൺ മില്യൺ ഗോൾ ,ഖത്തറിൽ വെച്ച് നടക്കുന്ന ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ മാമാങ്കത്തിന്റെ വരവറീയിച്ചും ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തിയും തവനൂർ മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി.
കണ്ടനകം ടെറഫിൽ വച്ച് നടന്ന ഫുട്ബോൾ ടൂർണമെന്റിൽ 7 പഞ്ചായത്ത് കമ്മിറ്റി ടീമുകളും ഒരു മണ്ഡലം കമ്മിറ്റി ടീമും ആണ് പങ്കെടുത്തത്.ആവേശകരമായ ഫൈനൽ മത്സരത്തിൽ തൃപ്രങ്ങോട് പഞ്ചായത്തിനെ പരാജയപ്പെടുത്തി പുറത്തൂർ പഞ്ചായത്ത് ടീം ചാമ്പ്യന്മാരായി.
വിജയികൾക്കുള്ള ട്രോഫികൾ മലപ്പുറം ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഐപി ജലീൽ വിതരണം ചെയ്തു.തവനൂർ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ വിപി റഷീദ്, ജനറൽ സെക്രട്ടറി പത്തിൽ സിറാജ്, അയൂബ് അലുക്കൽ,സിപി ഷാനിബ്, സ്വാലിഹ് തങ്ങൾ, ഇപി അലി അഷ്‌കർ,നാസിക് ബീരാഞ്ചിറ, സിദ്ധീഖ് മറവഞ്ചേരി, എംകെ മുജീബ്,കെവി റസാഖ്, പിവി ഷുഹൈബ് ഹുദവി,മുത്തു കടകശ്ശേരി, സുഹൈൽ പെരുന്തലൂർ, പി സാദിഖലി, ഷാഫി അയങ്കലം, ഷൌക്കത്ത് കുന്നത്, റഫീഖ് ചേകനൂർ,അഫ്സൽ കൂട്ടായി,ജർസീക് കൂട്ടായി, ഹസ്സൈനാർ നെല്ലിശ്ശേരി, ഏവി നബീൽ എന്നിവർ നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button