EDAPPAL

കുമരനല്ലൂർ സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥി സംഘടന ജി കാപ്പിന് തുടക്കമായി

കുമരനല്ലൂർ: കുമരനല്ലൂർ സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥി സംഘടന ജി കാപ്പിന് തുടക്കമായി, ഔദ്യോഗിക പ്രഖ്യാപനം മന്ത്രി എം.ബി രാജേഷ് നടത്തി. പി.രാജീവ് അധ്യക്ഷനായി. ഒരു വർഷം മുമ്പ് ഉടലെടുത്ത സംഘടനയുടെ പ്രഖ്യാപന സമ്മേളനത്തിൽ പി.കെ. നാരായണൻ കുട്ടി ലോഗോ പ്രകാശനം ചെയ്തു, ലോഗോ രൂപകൽപന ചെയ്ത എം.വി. മനോജിനെ ചടങ്ങിൽ ആദരിച്ചു.

വി .എ.ലത്തീഫ് റിപ്പോർട്ട് അവതരിച്ചു. സി.കെ. സുനിത, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദീൻ കളത്തിൽ, വൈസ് പ്രസിഡന്റ് കെവിആമിന കൂട്ടി, പി.വി.ഷാനിബ, കെ.വി.ബാലകൃഷ്ണൻ, കെ. ഫസീല, അലി കുമരനല്ലൂർ, എം.പി. കൃഷ്ണൻ, ദിനേശ് എറവക്കാട്, യു. മാധവൻ കുട്ടി , എസ് വി. ശുഭശ്രീ , പി.എൻ. ദിവാകരൻ തുടങ്ങിയവർ പ്രസംഗിച്ചു. പിന്നീട് നടന്ന സെമിനാറിൽ ‘നവ മാധ്യമങ്ങളാൽ തെറ്റിദ്ധരിക്കെപ്പെടുന്ന വിദ്യാർത്ഥി സമൂഹം ‘ എന്ന വിഷയത്തിൽ എഴുത്തുകാരനും പ്രഭാഷകമായഎ.പി. അഹമ്മദ് വിഷയവതരണം നടത്തി.

കുമരനല്ലൂരിന്റെ സാഹിത്യം രാമകൃഷ്ണൻ കുമരനല്ലൂരും, സാംസ്കാരിക പാരമ്പര്യം പി വി നാരായണനും അവതരിച്ചു. എസ് ജ്യോതി, ടി.കാലിദ് പ്രസംഗിച്ചു. ശശിധരൻ ആനക്കര വടക്കത്ത് മോഡറേറ്റർ ആയി. വിദ്യാർത്ഥികളുേടേയും ജി കാപ്പ് അംഗങ്ങളുടെയും കലാപരിപാടികൾക്ക് പുറമെ വൈകീട്ട് വി ടി. ഭട്ടത്തിരിപ്പാടിന്റെ അടുക്കളയിൽ നിന്ന് അരങ്ങേത്തേക്ക് എന്ന നാടകവും ഉണ്ടായി. വട്ടംകുളം അമ്പിളി കലാസമിതിയാണ് നാടകം അവതരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button