KERALA
മീഡിയവൺ സംരക്ഷണ വിലക്ക്: സുപ്രീംകോടതി വിധി പിന്നീട്
മീഡിയ വൺ സംരക്ഷണ വിലക്കിനെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് സമർപ്പിച്ച ഹാർജിയിൽ സുപ്രീംകോടതി വിധി പിന്നീട് പറയും. മീഡിയ വണിന്റെയും കേന്ദ്രസർക്കാരിന്റെയും വാദം കേട്ടശേഷമാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നടപടി സ്വീകരിച്ചത്. സംപ്രക്ഷണ വിലക്കിന് കാരണമായി കേന്ദ്രസർക്കാർ ഉന്നയിച്ച ആരോപണങ്ങളിൽ അവ്യക്തതയുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കേന്ദ്രസർക്കാർ മുദ്ര വച്ച് സമർപ്പിച്ച രേഖകൾ പരിശോധിച്ച ശേഷം ആണ് നിരീക്ഷണം .ഫയലിലെ 87-88 പേജുകളിലെ അഞ്ചാം ഖണ്ഡികയും 839-840 പേജുകളും പരിശോധിച്ചാണ് കോടതി നിരീക്ഷണം വ്യക്തമാക്കിയത്.
മീഡിയ വണ്ണിന് വേണ്ടി ദുഷ്യന്ത് ദവെ, മുകുൾ റോത്താഗി, ഹുസൈൻ അഹമ്മദി എന്നിവരാണ് ഹാജരായത്. കേന്ദ്രസർക്കാരിന് വേണ്ടി എ.എസ്.ജി കെ.എം നടരാജും ഹാജരായി.