MALAPPURAM

മക്കളെ കൊന്ന് യുവതിയുടെ ആത്മഹത്യ: ഭര്‍തൃവീട്ടിലെ പീഡനമെന്ന് ആരോപണം

മലപ്പുറത്ത് മക്കളെ കൊന്ന് യുവതി ജീവനൊടുക്കാന്‍ കാരണം ഭര്‍തൃവീട്ടിലെ പീഡനമെന്ന് ആരോപണം. തെളിവായി യുവതിയുടെ സന്ദേശം ഉണ്ടെന്ന് സഹോദരന്‍ പറഞ്ഞു. മര്‍ദനം സഹിക്കാം, കുത്തുവാക്കുകള്‍ സഹിക്കാന്‍ വയ്യെന്ന് യുവതി ഭര്‍ത്താവിന്‍റെ ഫോണിലേക്ക് അയച്ച ഓഡിയോ സന്ദേശത്തിലുണ്ടെന്നാണ് സഹോദരന്‍ പറയുന്നത്. ചെട്ടിയാൻ കിണർ റഷീദ് അലിയുടെ ഭാര്യ സഫ്‍വ (26), മക്കളായ ഫാത്തിമ മർസീഹ (4), മറിയം (1) എന്നിവരാണ് ഇന്ന് രാവിലെ തൂങ്ങിമരിച്ചത്. രാവിലെ 5.30 ഓടെയാണ് സംഭവം. സഫ്‍വയുടെ ഭര്‍ത്താവാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. മൃതദേഹങ്ങള്‍ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button