KERALA


ലൈസോൾ കുടിച്ച് ഗ്രീഷ്മയ്ക്ക് തൊണ്ടയിലും അന്നനാളത്തിലും പൊള്ളൽ

ഷാരോൺ കൊലക്കേസിലെ പോലീസ് കസ്റ്റഡിയിൽ ഇരിക്കെ ലൈസോൾ കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രതി ഗ്രീഷ്മയുടെ ഡിസ്ചാർജ് വൈകുന്നു. തൽക്കാലം ജയിൽവാസത്തിൽ നിന്ന് ഒഴിവാകാൻ വേണ്ടി ആസൂത്രിതമായാണ് ഗ്രീഷ്മ ലൈസോൾ കുടിച്ചതെന്ന് ആരോപണം ശക്തമാണ്. ടോയ്‌ലറ്റ് ക്ലീനർ ആയ ലൈസോൾ ഉള്ളിൽ ചെന്നതിനെ തുടർന്ന് തൊണ്ടയിലും അന്നനാളത്തിലും പൊള്ളൽ ഉണ്ടായതായാണ് ഡോക്ടർമാരുടെ കണ്ടെത്തൽ .അതുകൊണ്ടുതന്നെ കൂടുതൽ പരിചരണം വേണമെന്ന് ആവശ്യമാണ് ഡോക്ടർമാർ പറയുന്നത്. ആഹാരം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ടുന്നതിനാൽ ഗ്ലൂക്കോസും മരുന്നുകളും ആവശ്യമാണ്. അതിനാൽ ഇന്നലെയും ഗ്രീഷ്മയെ ഡിസ്ചാർജ് ചെയ്യാൻ ഡോക്ടർമാർ തയ്യാറായില്ല. ഐസിയുവിൽ വനിത പോലീസുകാരുടെ കാവലാണ് ഗ്രീഷ്മ. കസ്റ്റഡിയിൽ ആത്മഹത്യ ശ്രമം നടത്തിയതിനാൽ കണ്ണിമ വെട്ടാതെ സുരക്ഷയാണ് പോലീസ് ഒരുക്കിയിട്ടുള്ളത്.

ആരോജ്യം വിലയിരുത്തി ഗ്രീഷ്മയെ പോലീസ് ഐ സി യുവിലേക്ക് മറ്റും. സിന്ധുവിനെയും നിർമ്മലിനെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് കോടതിയിൽ അപേക്ഷ സമർപ്പിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button