KERALA


തെരുവുനായയുടെ ആക്രമണം; ഓട്ടോ ഡ്രൈവർമാരടക്കം മൂന്ന് പേർക്ക് പരിക്ക്

എരുവയിൽ തെരുവുനായ ആക്രമത്തിൽ ഓട്ടോ ഡ്രൈവർമാരടക്കം മൂന്ന് പേർക്ക് പരിക്ക്. എരുവ ചിറയിൽ വടക്കതിൽ ലക്ഷ്മി ഭവനത്തിൽ ഹരികുമാർ (54), രാജു ഭവനത്തിൽ രാജു (57), കാഞ്ഞിരക്കാട്ട് പടീറ്റതിൽ രമണൻ (57) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ഓട്ടോ ഡ്രൈവർമാരായ ഹരികുമാറിനെയും രാജുവിനെയും ഏരുവ ക്ഷേത്രത്തിന് സമീപമുള്ള സ്റ്റാൻഡിൽ നിര്‍ത്തിയിട്ട വാഹനത്തിനുള്ളിൽ കയറിയാണ് തെരുവ് നായ കടിച്ചത്. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സമീപത്ത് നിന്ന രമണന് കടിയേറ്റത്. പാഞ്ഞടുത്ത തെരുവ് നായ രമണനെ മറിച്ചിട്ട ശേഷമാണ് കടിച്ചത്. മൂവർക്കും കാലിനാണ് കടിയേറ്റത്. കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button