മലപ്പുറം ജില്ലാ സി ബി എസ് ഇ സ്കൂൾ കലോത്സവം തവനൂർ എംഎൽഎ ഡോ: കെ ടി ജലീൽ ഉദ്ഘാടനം ചെയ്തു
എടപ്പാൾ: കടകശ്ശേരി ഐഡിയൽ ഇൻറർനാഷണൽ ക്യാമ്പസിൽ വെച്ച് നടക്കുന്ന മലപ്പുറം ജില്ലാ സിബിഎസ്ഇ സ്കൂൾ കലോത്സവത്തിന് ഉജ്ജ്വലതുടക്കം
ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്താണ് കലോൽസവ ഉദ്ഘാടന പരിപാടികൾ ആരംഭിച്ചത്.
ജില്ലയിലെ അൻപതോളം സ്കൂളുകൾ പങ്കെടുക്കുന്ന കലാമേള തവനൂർ എം എൽ എ ഡോ: കെ ടി ജലീൽ ഉദ്ഘാടനം ചെയ്തു.
ജയിക്കാൻ മാത്രമല്ല പരാജയപ്പെടാനും വിദ്യാർത്ഥികൾ പഠിച്ചിരിക്കണം എന്ന് ഡോ: കെ ടി ജലീൽ അഭിപ്രായപ്പെട്ടു.
പ്രശസ്ത കവി ആലംകോട് ലീലാകൃഷൻ മുഖ്യാതിഥിയായി.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലാമേളയിൽ മുമായിരത്തോളം പ്രതിഭകൾ മാറ്റുരക്കും.
കലോൽസവം ഞായറാഴ്ച സമാപിക്കും
കലോൽസ ലോഗോ മൽസരത്തിൽ വിജയിയായ മമ്പാട് ദസ്പ്രിംഗ്സ് സ്കൂളിലെ വാരിസത്തുൽ ജന്ന എന്ന വിദ്യാർത്ഥിക്ക് എംഎൽഎ കെ ടി ജലീൽ മൊമെൻ്റോസമ്മാനിച്ചു
ഉദ്ഘാടന സമ്മേളനത്തിൽ സഹോദയ പ്രസിഡണ്ട് സിസി അനീഷ് കുമാർ അധ്യക്ഷനായി.
സെക്രട്ടറി അമീന ജഹാൻ, ട്രഷറർ, ഫാദർ തോമസ് ചാലക്കൽ, ഐഡിയൽ ട്രസ്റ്റ് ചെയർമാൻ പി കുഞ്ഞാവുഹാജി, സെക്രട്ടറി കെ കെ എസ് ആറ്റക്കോയ തങ്ങൾ, സിബിഎസ്ഇ സ്കൂൾ മാനേജ്മെൻ്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് എമൊയ്തീൻ കുട്ടി, സെക്രട്ടറി മജീദ് ഐഡിയൽ, വൈസ് പ്രസിഡണ്ട് കല്ലിങ്ങൽ മുഹമ്മദലി, ട്രഷറർ ‘പത്മകുമാർ, എൻ പി ദിവ്യ, മധുസൂദനൻ, ജനാർദ്ദനൻ,വിവിഷുക്കൂർ, എഫ് ഫിറോസ് എന്നിവർ പ്രസംഗിച്ചു