NATIONAL

ടി ആർ എസിനെ തെലങ്കാനയിൽ നിന്നും പിഴുതെറിയും, ബിജെപി അധികാരത്തിലെത്തും: അമിത് ഷാ

തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ടി ആർ എസിനെ തെലങ്കാനയിൽ നിന്നും പിഴുതെറിയും. മിഷൻ തെലങ്കാന 2023 ആഹ്വാനവുമായി അമിത് ഷാ രംഗത്തെത്തി. അമിത് ഷാ എത്തിയത് ഉപതെരെഞ്ഞെടുപ്പ് പ്രചാരണത്തിനായാണ്. ഹൈദരാബാദിൽ അമിത് ഷായുടെ റോഡ് ഷോ നടന്നു. മിഷൻ സൗത്തിന്റെ ഭാഗമായുള്ള റാലിയെന്ന് ബിജെപി നേതൃത്വം പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തെലുങ്ക് നടൻ ജൂനിയർ എൻടിആറുമായി ഇന്ന് രാത്രി കൂടിക്കാഴ്ച്ച നടത്തും. കോൺഗ്രസിന്റെ കെ രാജഗോപാൽ റെഡ്ഡി രാജിവെച്ചതിനെ തുടർന്ന് ഉപതെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുന്ന നൽഗൊണ്ട ജില്ലയിലെ മുനുഗോഡിലെ പരിപാടിയിൽ പങ്കെടുക്കാനായി അമിത് ഷാ തെലങ്കാനയിലാണുള്ളത്.
ഞായറാഴ്ച്ച വൈകിട്ട് ജൂനിയർ എൻടിആറുമായി അമിത്ഷാ കൂടിക്കാഴ്ച്ച നടത്തുമെന്ന് ബിജെപി തെലങ്കാന സംസ്ഥാന ജനറൽ സെക്രട്ടറി ഗുജ്ജുല പ്രേമേന്ദ്രർ റെഡ്ഡി വ്യക്തമാക്കി. അമിത് ഷായുടെ ക്ഷണപ്രകാരമാണ് ജൂനിയർ എൻടിആർ കൂടിക്കാഴ്ച്ചക്കായി എത്തുന്നത്. ഷംഷാബാദ് നൊവാടെൽ ഹോട്ടലിലാണ് പരിപാടി തീരുമാനിച്ചിരിക്കുന്നതെന്ന് ബിജെപി വൃത്തങ്ങൾ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button