ലോക്ക് ഡൌൺ; പോലീസ് പാസ്സ് ഉപയോഗിച്ച് യാത്ര ചെയ്യാം; ആർക്കൊക്കെ ലഭിക്കും? അപേക്ഷിക്കേണ്ടതെങ്ങനെ..?
ഓൺലൈൻ പാസ്സിന് അപേക്ഷിക്കാനുള്ള ലിങ്ക്????????????
https://pass.bsafe.kerala.gov.in/
സംസ്ഥാനത്ത് ലോക്ഡൗൺ ഏർപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ യാത്രയ്ക്കായി പോലീസ് പാസ് നിർബന്ധമാക്കി. പോലീസ് പാസ്സിന് അപേക്ഷിക്കാനുള്ള ഓൺലൈൻ സംവിധാനം ആരംഭിച്ചു. കേരള പോലീസിന്റെ വെബ്സൈറ്റിലാണ് ഇതിനുള്ള സൗകര്യം ലഭ്യമാകുക. പേര്, സ്ഥലം, യാത്രയുടെ ഉദ്ദേശം എന്നിവ ഓൺലൈനിൽ പാസിനായി അപേക്ഷിക്കുമ്പോൾ രേഖപ്പെടുത്തണം. ഇത് പരിശോധിച്ച് സ്പെഷ്യൽ ബ്രാഞ്ചാണ് യാത്രാനുമതി നൽകുക. അനുമതി ലഭിക്കുന്ന മുറയ്ക്ക് അപേക്ഷകന്റെ മൊബൈൽ ഫോണിലേക്ക് ഒ.ടി.പി. വരികയും അനുമതി പത്രം ഫോണിൽ ലഭ്യമാവുകയും ചെയ്യും. ഇതുപയോഗിച്ച് മാത്രമായിരിക്കും യാത്ര ചെയ്യാൻ സാധിക്കുക
ഓൺലൈൻ പാസ്സിന് അപേക്ഷിക്കാനുള്ള ലിങ്ക്????????????
https://pass.bsafe.kerala.gov.in/
മരണം, ആശുപത്രി ആവശ്യം, അടുത്ത ബന്ധുവിന്റെ വിവാഹം തുടങ്ങിയ അത്യാവശ്യങ്ങൾക്കാണ് പാസ്സ് അനുവദിക്കുക. ദിവസ വേതനക്കാർ, വീട്ടുജോലിക്കാർ എന്നിവർക്കും അപേക്ഷിക്കാം. നേരിട്ടോ, തൊഴിലുടമ വഴിയോ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്. ആശുപത്രി ജീവനക്കാൻ, മാധ്യമപ്രവർത്തകർ തുടങ്ങി അവശ്യ സേവന വിഭാഗങ്ങൾക്ക് പാസില്ലാതെയും യാത്ര ചെയ്യാം. ഓൺലൈൻ സംവിധാനം ലഭ്യമാകുന്നതുവരെ സത്യപ്രസ്താവനയോ തിരിച്ചറിയൽ കാർഡുകളോ ഉപയോഗിച്ച് ആളുകൾക്ക് യാത്ര ചെയ്യാം. അടിയന്തരമായി പാസ്സ് ആവശ്യമുള്ളവർക്ക് സ്റ്റേഷൻ ഹൗസ് ഓഫീസർമാരെ നേരിട്ട് സമീപിച്ച് പാസ്സിന് അപേക്ഷ നൽകാവുന്നതാണ്. ഇരുവശത്തേയ്ക്കും യാത്ര ചെയ്യുന്നതിനുള്ള പാസ്സ് യാത്ര തുടങ്ങുന്ന സ്ഥലത്തുള്ള സ്റ്റേഷൻ ഹൗസ് ഓഫീസർ തന്നെ നൽകും.