EDAPPAL

നാട്ടു നന്മ കേന്ദ്രത്തിൽ കൃഷി ചെയ്ത ചെണ്ടുമല്ലി പൂകൃഷിയുടെ ആദ്യ ഘട്ട വിളവെടുപ്പ് നടന്നു

എടപ്പാൾ: നാട്ടു നന്മയുടെ നേതൃത്വത്തിൽ നാട്ടു നന്മ കേന്ദ്രത്തിൽ കൃഷി ചെയ്ത ചെണ്ടുമല്ലി പൂകൃഷിയുടെ ആദ്യ ഘട്ട വിളവെടുപ്പ് നടന്നു. തവനൂർ സാമൂഹ്യ നീതി വകുപ്പിന് കീഴിലെ അന്തേവാസികൾക്ക് എല്ലാ വർഷവും ഓണ പൂക്കളമൊരുക്കാൻ നാട്ടു നന്മ നടത്തുന്ന പൂകൃഷിയാണിത്.കോവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷം പൂകൃഷി നടന്നില്ല. 5 സെന്റ് സ്ഥലത്താണ് പൂ കൃഷി ചെയ്തിരിക്കുന്നത്. ഇത്തവണ നടത്തിയ പൂകൃഷിയിൽ പൂക്കൾ നേരത്തെ വന്നതിനാൽ ആദ്യ വിളവെടുപ്പ് വിപണിയിലേക്കാണ്.വിളവെടുപ്പ് നാട്ടു നന്മ പ്രസിഡന്റ് വിജി സുരേഷ് ബാബു നിർവ്വഹിച്ചു.റിയാസ് ടി കോലളമ്പ്,എ.വി. നൂറ, കെ.കെ. നിഷ്, അനീഷ് വി.പി എന്നിവർ നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button