EDAPPAL

ദാറുൽ ഹിദായ ഹയർസെക്കൻഡറി സ്കൂളിലെ എൻ എസ് എസ് വളണ്ടിയേഴ്സിന് സാന്ത്വന ചികിത്സയിൽ പരിശീലനം നൽകി

എടപ്പാൾ : ദാറുൽ ഹിദായ ഹയർസെക്കൻഡറി സ്കൂളിലെ എൻ എസ് എസ് വളണ്ടിയേഴ്‌സിന് സാന്ത്വന ചികിത്സയിൽ പരിശീലനം നൽകി. ആശ്രയ പാലിയേറ്റീവ് കെയർ പടിഞ്ഞാറങ്ങാടിയുടെ ആഭിമുഖ്യത്തിൽ കൂനംമൂച്ചി എം.എം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ചാണ് ബോധവൽക്കരണ ക്ലാസ്സ് നടന്നത്. സി പി ഐ പി എക്സിക്യൂട്ടീവ് മെമ്പർ ആയ എൻ.കെ ഹുസൈൻ മാസ്റ്റർ വല്ലപ്പുഴയാണ് ക്ലാസ്സ് നയിച്ചത്.
ആശ്രയ പാലിയേറ്റീവ് ക്ലിനിക് ഭാരവാഹികളായ കെ.എ റഷീദ് മാസ്റ്റർ, ബഷീർ, പി.വിനു കോക്കാട്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ബുഷ്റ.കെ, സുസ്മിത പോളി തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button