EDAPPAL
എടപ്പാളിൽ അനധികൃത പാർക്കിങ്: ബൈക്കുകൾ പിടികൂടി
എടപ്പാൾ മേൽപ്പാലത്തിനടിയിലൂടെ വഴിയാത്രക്കാർക്ക് റോഡ്മുറിച്ചുകടക്കാൻ സജ്ജമാക്കിയസീബ്രാലൈനിൽ നിർത്തിയിട്ടബൈക്കുകൾ പോലീസ്
പിടിച്ചെടുത്തു. കുറ്റിപ്പുറം റോഡിലെ സീബ്രാലൈനിൽ സ്ഥിരമായി ബൈക്കുകൾ
നിർത്തിയിടുന്നതിനെതിരേ പരാതി
വ്യാപകമായതോടെയാണ് നടപടിയുമായി പോലീസ് എത്തിയത്.
പിടിച്ചെടുത്ത പത്തോളം ബൈക്കുകൾ പെട്ടിഓട്ടോയിൽ കയറ്റി ചങ്ങരംകുളം സ്റ്റേഷനിലേക്കു മാറ്റി.