PONNANI

സി പി എം പൊന്നാനി ഏരിയാ കമ്മറ്റി സംഘടിപ്പിക്കുന്ന പ്രചരണ ജാഥ തുടങ്ങി

പൊന്നാനി:കേരള സർക്കാറിനും മുഖ്യമന്ത്രിക്കും എതിരായ കള്ള പ്രചരണങ്ങൾ തുറന്നു കാട്ടുന്നതിനും ആർ എസ് എസ് യു ഡി എഫ് സമരാഭാസത്തിന് എതിരായും സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി സി പി എം പൊന്നാനി ഏരിയാ കമ്മറ്റി സംഘടിപ്പിക്കുന്ന പ്രചരണ ജാഥ തുടങ്ങി.ജില്ലാ സെക്രട്ടറിയേറ്റംഗം വി പി സക്കറിയ ക്യാപറ്റനും, ജില്ലാ കമ്മറ്റിയംഗം അഡ്വ.ഇ സിന്ധു വൈസ് ക്യാപ്റ്റനും ഏരിയാ സെന്റർ അംഗം സി പി മുഹമ്മദ് കുഞ്ഞി മാനേജറുമായ ജാഥ പുത്തൻപള്ളിയിൽ നിന്നാണ് തുടങ്ങിയത്. ജില്ലാ സെക്രട്ടറിയേറ്റംഗം പി കെ ഖലീമുദ്ധീൻ ഉദ്ഘാടനം ചെയ്തു.

വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ യോഗങ്ങളിൽ ടി എം സിദ്ധിഖ്,സുരേഷ് കാക്കനാത്ത്,എൻ.സിറാജുദ്ദീൻ തേജസ് കെ ജയൻ തുടങ്ങിയവർ പ്രസംഗിച്ചു.എരമംഗലം,പുതിയിരുത്തി,വെളിയങ്കോട് എന്നിവടങ്ങളിലാണ് ആദ്യ ദിന സ്വീകരണങ്ങൾ നടന്നത്.ബുധനാഴ്ച മാറഞ്ചേരി,കാഞ്ഞിരമുക്ക്,പുഴമ്പ്രം, ചമ്രവട്ടം ജംഗ്ഷൻ എന്നിവിടങ്ങളിലും വ്യാഴാഴ്ച ചന്തപ്പടി, കൊല്ലൻ പടി ബസ്റ്റാന്റ് എന്നിവിടങ്ങളിലെ സ്വീകരണ പൊതുയോഗങ്ങൾക്കു ശേഷം പുതുപൊന്നാനിയിൽ സമാപിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button