PONNANI

നരിപ്പറമ്പ്-പൊന്നാനി റോഡ് നവീകരണത്തിന് 20 കോടി അനുവദിച്ചു

പൊന്നാനി: തൃക്കണ്ണാപുരം-തവനൂർ -നരിപ്പറമ്പ്-പൊന്നാനി റോഡ് നവീകരണത്തിന് സംസ്ഥാന പൊതുമരാമത്ത് വകുപ്പിൻ്റെ ശുപാർശ പ്രകാരം സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രെക്ചർ ഫണ്ടിൽ നിന്ന് 20 കോടി അനുവദിച്ചു.

ഓരോ സംസ്ഥാനത്ത് നിന്നും കേന്ദ്രം വസൂലാക്കുന്ന പെട്രോൾ ഡീസൽ സെസ്സാണ് ബന്ധപ്പെട്ട സംസ്ഥാന PWD വകുപ്പിൻ്റെ ശുപാർശപ്രകാരം പ്രധാന റോഡുകളുടെ നവീകരണത്തിന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് തിരിച്ച് നൽകുന്നത്.

ടൗണുകളുടെ നവീകരണവും നരിപ്പറമ്പിലെ ട്രാഫിക്ക് സ്ക്വയറും ഉൾപ്പടെ പ്രസ്തുത റോഡിൻ്റെ സമ്പൂർണ്ണ പുനരുദ്ധാരണമാണ് ഇരുപത് കോടി ചെലവിട്ട് ലക്ഷ്യമിടുന്നതെന്ന് കെ.ടി ജലീൽ എം.എൽ.എ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button