PONNANI

ആം ആദ്മി പാർട്ടിയുടെ പൊന്നാനി ദളത്തിനു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

പൊന്നാനി: ആം ആദ്മി പാർട്ടിയുടെ പൊന്നാനി ദളത്തിനു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
നോബിൾ ഓഡിറ്റോറിയത്തിൽ നടന്ന വോളന്റിയർ സംഗമത്തിൽ ആം ആദ്മി പാർട്ടി മലപ്പുറം ജില്ലാ കൺവീനർ ദിലീപ് മുൻ ജില്ലാ കൺവീനർ അഡ്വ കെപിഎം ഷാഫി എന്നിവർ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

വെള്ളം വൈദ്യുതി പാർപ്പിടം വിദ്യാഭ്യാസം ചികിത്സ എന്നിങ്ങിനെ അടിസ്ഥാന ആവശ്യങ്ങളെ അഭിസംബോധന ചെയ്യുന്ന അടിസ്ഥാന ജന വിഭാഗങ്ങളുടെ ക്ഷേമത്തിൽ ഊന്നിയുള്ള പാർട്ടിയുടെ ദേശീയ തലത്തിൽ ഉള്ള പ്രവർത്തനം കേരളത്തിലും പാർട്ടി വളരെ വേഗം വളരുവാനും ജനങ്ങൾക്കിടയിൽ ചലനം ഉണ്ടാക്കുവാനും കഴിയുന്നുണ്ട് എന്ന് യോഗത്തിൽ പങ്കെടുത്തവർ വിലയിരുത്തി. അഴിമതി വർധിക്കുന്നതിലും കേരളത്തിന്റെ പൊതുകടം നിയന്ത്രണമില്ലാതെ ഉയരുന്നതിലും വൈദ്യുതി ചാർജ് വർധിപ്പിച്ചതിലും അരി തൈര് പുസ്തകം പെൻസിൽ പോലോത്തെ അവശ്യ വസ്തുക്കളുടെ GST നിരക്ക് വർദ്ധിപ്പിച്ചതിലും യോഗം പ്രതിഷേധം രേഖപ്പെടുത്തി.

മണ്ഡലം കൺവീനർ ആയി ഷാക്കിത്ത് പി പി യെയും സെക്രട്ടറി ആയി സലീം അമ്പലായി വെളിയങ്കോടിനെയും ട്രെഷറർ ആയി സക്കീർ പൊന്നാനിയെയും യോഗം തിരഞ്ഞെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button