EDAPPALLocal news

പെരുനാൾ ദിനത്തിൽ മാതൃകയായി ജനപ്രതിനിധി

കാലടി: പള്ളിപ്പടി സ്വദേശിയായ ജിഷ്ണുവിന് തൻ്റെ ഒരു മാസത്തെ ഓണറേറിയം നൽകി കാലടി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പർ ബഷിർ. ഇരു വൃക്കകളും തകരാറിലായ ജിഷ്ണുവിൻ്റെ നിർധന മായ സാമ്പത്തിക സ്ഥിതി പരിഗണിച്ച് നാട്ടുകാർ ചികിൽസാ സഹായ സമിതി രൂപീകരിച്ചിരുന്നു. ചികിൽസാ സഹായ സമിതി കൺവീനർ പി.കെ.ബക്കറിൻ്റെ സാന്നിധ്യത്തിലാണ് ബഷിർ തൻ്റെ ഒരു മാസത്തെ ഗ്രാമ പഞ്ചായത്തിൽ നിന്നുള്ള വേതനം കൈമാറിയത്. കെ.ജി. ബെന്നി.വേണുഗോപാൽ പി.മോഹനൻ ടി.പി.റസാഖ് പള്ളി പടി, മൊയ്തിൻ കുട്ടി, അലി, റഷീദ് എന്നിവരും സന്നിഹിതരായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button