CHANGARAMKULAM

ചാലിശ്ശേരി പഞ്ചായത്തിൽ പന്നി ശല്യം രൂക്ഷം

ചാലിശ്ശേരി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ പന്നി ശല്യം കൊണ്ടു ബുദ്ധിമുട്ടുകയാണ് ജനങ്ങൾ. എല്ലാ വാർഡുകളിലും കാട്ടുപന്നികളുടെ ശല്യമുണ്ട്. ഇന്നലെ രാവിലെ 8 മണിയോടെ ആലിക്കര പാടത്തു വച്ച് രാജൻ എന്നയാളെ പന്നികൾ ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ചു. അദ്ദേഹത്തിന്റെ കൈകൾക്കും കാലിനും എല്ലിനും ക്ഷതമേറ്റിട്ടുണ്ട്. പതിനഞ്ചും ഇരുപതും വരുന്ന പന്നി കൂട്ടങ്ങളാണ് പട്ടാപ്പകൽ പോലും പാടത്തിലൂടെയും പറമ്പിലൂടെയും നടക്കുന്നത്. അതിനാൽ കുട്ടികളേയും മറ്റും പുറത്തേക്കു വിടാൻ രക്ഷിതാക്കൾക്ക് ഭയമാണ്. നേരത്തെ ഇവ രാത്രിയിൽ മാത്രമേ പുറത്തിറങ്ങിയിരുന്നുള്ളൂ.

പന്നികൾ കൂട്ടത്തോടെ വന്ന് കൃഷി നശിപ്പിക്കുന്നതിനാൽ പല കർഷകരും കൃഷി ഉപേക്ഷിക്കുകയാണ്. കുന്നത്തേരി, ആലിക്കര, കിഴക്കേ പട്ടിശ്ശേരി, പടിഞ്ഞാറെ
പട്ടിശ്ശേരി, തണ്ണീർക്കോട് തുടങ്ങിയ പ്രദേശങ്ങളിൽ പന്നി ശല്യം ഏറെ രൂക്ഷമായിരിക്കുകയാണ്. മാസങ്ങളോളം പണിയെടുത്ത് നടത്തുന്ന കൃഷി ഒറ്റ രാത്രി കൊണ്ടാണ് പന്നികൾ നശിപ്പിക്കുന്നത്. പഞ്ചായത്ത് ഇടപെട്ട് പന്നിശല്യത്തിന്
പരിഹാരമുണ്ടാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button