CHANGARAMKULAM
“ഞങ്ങളും കൃഷിയിലേക്ക് ” ആലംകോട് ഗ്രാമ പഞ്ചായത്ത്തല ഉദ്ഘാടനം പെരുമുക്കിൽ നടന്നു
ചങ്ങരംകുളം: ഞങ്ങളും കൃഷിയിലേക്ക് ആലംകോട് ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഇ സിന്ധു നിർവഹിച്ചു.
ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി ഷഹീർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആരിഫ് നാസർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കരുണാകരൻ, രാമദാസ് തുടങ്ങിയവരും പഞ്ചായത്തംഗങ്ങളായ സി.കെ പ്രകാശൻ, ശശി പൂക്കപുറത്ത് എന്നിവർ ആശംസകൾ നേർന്നു. കൃഷിവകുപ്പ് ഉദ്യോഗസ്ഥരും
കർഷകരും പരിപാടിയിൽ സംബന്ധിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും വാർഡ് അംഗവുമായ പ്രബിത ടീച്ചർ സ്വാഗതവും കൃഷി ഓഫീസർ സുരേഷ് നന്ദിയും പറഞ്ഞു.