CHANGARAMKULAMLocal news

ചങ്ങരംകുളം സബ്ട്രഷറിക്ക് കെട്ടിട നിർമാണം ആരംഭിക്കുക: പെൻഷനേഴ്സ് യൂനിയൻ

ചങ്ങരംകുളം: ചങ്ങരംകുളം സബ്ട്രഷറിക്ക് സർക്കാർ അനുവദിച്ച സ്ഥലത്ത് ഉടൻ കെട്ടിടം നിർമിച്ച് ട്രഷറി സ്വന്തം കെട്ടിടത്തിലേക്ക് മാറ്റണം എന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ ആലങ്കോട് പഞ്ചായത്ത് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പന്താവൂർ ജനത സ്കൂളിൽ സംഘടിപ്പിച്ച സമ്മേളനം ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സി. ശിവശങ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.രാമദാസ്, ടി. കൃഷ്ണൻ നായർ, ടി.വി.മുഹമ്മദ് അബ്ദുറഹിമാൻ, എ.വി.ദിവാകരൻ, യൂനിയൻ ജില്ലാ കമ്മറ്റിയംഗം പി.ഗോപാലകൃഷ്ണൻ,
ബ്ലോക്ക് സെക്രട്ടറി പി.വി.കെ.ഉണ്ണി, പി.വേലായുധൻ നായർ, ഡോ.പി.ഭാസ്കരൻ, സി.എം.ബാലാമണി ടീച്ചർ, കെ.വി.അബ്ദുല്ലക്കുട്ടി മാസ്റ്റർ, കെ.അബ്ദുൽ ഹക്കീം, ടി.വി. സുബൈദ, വി.കെ.കൃഷ്ണമൂർത്തി എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി ടി. കൃഷ്ണൻ നായർ (പ്രസിഡണ്ട്), എം.പി.അംബികാ കുമാരി, കെ.ഹമീദ്, പി.വേലായുധൻ നായർ (വൈസ് പ്രസിഡണ്ടുമാർ)
ടി.വി.മുഹമ്മദ് അബ്ദുറഹിമാൻ (സെക്രട്ടറി), ടി. രാമദാസ്, സി.എം.ബാലാമണി, പി.വി. എത്താമ്മ (ജോയിൻ്റ് സെക്രട്ടറിമാർ) ( എ.വി.ദിവാകരൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button