Local newsMARANCHERYPERUMPADAPP
മാറഞ്ചേരിയിൽ ടെക്സ്റ്റയിൽസ് ഉൾപ്പെടെ അനുമതിയില്ലാത്ത കടകൾ പോലീസ് അടപ്പിച്ചു
പൊന്നാനി: മാറഞ്ചേരി പഞ്ചായത്ത് ഡി സോണിൽ ഉൾപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കാലത്ത് സാധാരണ ഗതിയിൽ തുറന്ന് പ്രവർത്തനമാരംഭിച്ച പല സ്ഥാപനങ്ങളും അടക്കാനായി പെരുമ്പടപ്പ് പോലീസ് നിർദേശം നൽകുകയായിരുന്നു.
സ്ഥാപനങ്ങൾ അടക്കുന്നതോടെ വസ്ത്ര വ്യാപാര സ്ഥാനങ്ങളിലെ പെരുന്നാൾ കച്ചവടം എന്ന പ്രതീക്ഷയും മങ്ങിയതായി വ്യാപാരികൾ പ്രതികരിച്ചു. പോലീസ് നിർദ്ദേശം അനുസരിച്ച് ജീവനക്കാർ കടകൾ അടച്ച് മടങ്ങി.