PONNANI

ബാലസംഘം പൊന്നാനി ഏരിയാ വേനൽതുമ്പി കലാജാഥക്ക് സമാപനമായി

കടവനാട് ബാലസംഘം പൊന്നാനി ഏരിയാ വേനൽതുമ്പി കലാജാഥക്ക് സമാപനമായി. ഈഴുവത്തിരുത്തി എരിക്കമണ്ണയിൽ നിന്നും ആരഭിച്ച കലാജാഥ വിവിധ മേഖലകളിൽ പര്യടനം നടത്തി കടവനാട് വെച്ച് സമാപനമായി. ഞങ്ങൾക്കും ചിലത് പറയാനുണ്ട്’ എന്നമുദ്രാവാക്യവുമായാണ് ഇത്തവണ വേനൽതുമ്പികൾ പറന്നത്. സമാപന സമ്മേളനം അധ്യാപകനും നാടൻകലാ പ്രവർത്തകനുമായ കെ.കെ അനീഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തുടർന്ന് വേനൽ തുമ്പികൾക്കുള്ള സ്വീകരണവും വേനൽ തുമ്പികളുടെ കലാവതരണവും നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button