EDAPPAL
എടപ്പാൾ ഗ്രാമ പഞ്ചായത്തിൽ ഭിന്നശേഷിക്കാരുടെ സ്പെഷ്യൽ ഗ്രാമസഭ ചേർന്നു
എടപ്പാൾ: ഗ്രാമ പഞ്ചായത്തിൽ ഭിന്നശേഷിക്കാരുടെസ്പെഷൽ ഗ്രാമസഭ ചേർന്നു. പ്രസിഡണ്ട് സി.വി.സുബൈദ ടീച്ചർ ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ എ.ദിനേശ് അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് കെ.പ്രഭാകരൻ പദ്ധതിവിശദീകരണം നടത്തി. പഞ്ചായത്തംഗങ്ങളായ ക്ഷമാ റഫീഖ്, ഷീന. എം.പി, എം കെ എം ഗഫൂർ, കെ പി സിന്ധു, വി.പി വിദ്യാധരൻ എന്നിവർ സംസാരിച്ചു. വി ഇ ഒ സുജീർ ചർച്ചകൾ ക്രോഡീകരിച്ചു. സെക്രട്ടറി പി.വി ബാബു രാജ് സ്വാഗതവും ഷൈനി നന്ദിയും പറഞ്ഞു.