KERALA
മാസപ്പിറവി കണ്ടില്ല; കേരളത്തിൽ പെരുന്നാൾ ചൊവ്വാഴ്ച
കോഴിക്കോട്: ഇന്ന് ശവ്വാൽ മാസപ്പിറവി കാണാത്തതിനാൽ നാളെ റമദാൻ മുപ്പത് പൂർത്തിയാക്കി കേരളത്തിൽ ചെറിയ പെരുന്നാൾ മറ്റന്നാൾ ചൊവ്വാഴ്ച ആയിരിക്കുമെന്ന് കോഴിക്കോട് വലിയ കാസി ജമലുല്ലൈലി തങ്ങൾ കാസി ഹൗസിൽ നിന്നും അറിയിച്ചു.