CHANGARAMKULAM

ജിസിസി ക്ലബ്ബ് ഫുട്ബോൾ അക്കാദമി താരങ്ങൾക്ക് ക്ലാസ്സെടുക്കാൻ ഇന്ത്യൻ ഫുട്ബോൾ കോച്ച് എത്തി

ചാലിശ്ശേരി ജിസിസി ഫുട്ബോൾ ക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്ന ഫുട്ബോൾ അക്കാദമി ഇന്ത്യൻ ഫുട്ബോൾ കോച്ച് ടി.കെ ചാത്തുണ്ണി സന്ദർശിച്ചു ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്ത് എത്തിയ ഫുട്ബോൾ ഇതിഹാസം ടി.കെ. ചാത്തുണ്ണി അക്കാദമിയിലെ അണ്ടർ 12, അണ്ടർ 14 കുട്ടികൾക്ക് പ്രത്യേക ക്ലാസ്സെടുത്തത് നവ്യാനുഭവമായി.ഫുട്ബോൾ പാസിംഗ് ഗെയിമാണെന്നും എതിരാളികളെ കബളിപ്പിച്ച് എതിർ പോസ്റ്റിൽ ഗോളടിക്കുകയാണ് ചെയ്യേണ്ടതെന്ന് ചാത്തുണ്ണി പറഞ്ഞു. അക്കാദമിയിലെ ഏറ്റവും പ്രായം കുറഞ്ഞ താരം മുൻ ഇന്ത്യൻ കോച്ചായ ചാത്തുണ്ണിയെ ബൊക്ക നൽകി സ്വീകരിച്ചു. അക്കാദമി താരങ്ങളെ കോച്ച് പരിചയപ്പെട്ടു.സ്കൂൾ പ്രിൻസിപ്പാൾ ഡോ.കെ. മുരുകദോസ് ക്ലബ് പ്രസിഡന്റ് ഷാജഹാൻ നാലകത്ത്, ക്ലബ് മോഡേൺ, സി.വി. മണികണ്ഠൻ, സെക്രട്ടറി പി.സി തോംസൺ, ജോ. സെക്രടറി നൗഷാദ്, ട്രഷറർ എ.എം. ഇക്ബാൽ, എക്സ്ക്യൂട്ടിവ് ഭാരവാഹികളായ പി.കെ. സ്റ്റീഫൻ, സന്ദീപ്, സി.വി. ഗിരീഷ്, വോളി ബോൾ കോച്ച് നാസർ പാറമ്മേൽ, ഫുട്ബോൾ കോച്ചുമാരായ അജ്മൽ, റംഷാദ് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button