Local newsPONNANI
മൂന്നക്ക ലോട്ടറി: പൊന്നാനിയിൽ ബംഗാൾ സ്വദേശി അറസ്റ്റിൽ
പൊന്നാനി : മൂന്നക്ക ലോട്ടറി വിൽപ്പന നടത്തിയിരുന്ന ബംഗാൾ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
പശ്ചിമബംഗാൾ കൃഷ്ണനഗർ സ്വദേശി മനബെസ് മൈത്തി(27) യാണ് അറസ്റ്റിലായത്.
കൊല്ലൻപടിയിലെ ശ്രീനന്ദന ലോട്ടറി കടയിലെ ജീവനക്കാരാണ് ഇയാൾ. പോലീസ് നടത്തിയ പരിശോധനയിൽ 22,000 രൂപയും കണ്ടെടുത്തു. ഇൻസ്പെക്ടർ വിനോദ് വലിയാറ്റൂർ, സി.പി.ഒ.മാരായ റാഷിദ്, ഷൈൻ, സജിമോൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.