EDAPPAL

പരീക്ഷായോഗ്യതയില്ലാത്തവർക്കും എയ്‌ഡഡ് പ്രൈമറികളിൽ താത്കാലിക പ്രഥമാധ്യാപകരാകാം

എടപ്പാൾ: റഗുലറായി നിയമിക്കാൻ യോഗ്യതയുള്ളവർ ഇല്ലാത്ത സാഹചര്യത്തിൽ കെ.ഇ.ആർ. അക്കൗണ്ട് പരീക്ഷ ജയിക്കാത്തവരെയും എയിഡഡ് പ്രൈമറി വിദ്യാലയങ്ങളിൽ താത്കാലിക പ്രഥമാധ്യാപകരായി നിയമിക്കാൻ അനുവാദം.

50 വയസ്സ് കഴിഞ്ഞവർക്ക് ഈ പരീക്ഷയിൽ ഇളവ് ഏർപ്പെടുത്തിയ ഭേദഗതി ഉത്തരവിൽ തത്സ്ഥിതി തുടരാനുള്ള കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിനെ തുടർന്നാണ് പുതിയ തീരുമാനം. റഗുലറായി നിയമിക്കാൻ നിർദ്ദിഷ്ട യോഗ്യതയുള്ളവർ ഇല്ലാത്ത സാഹചര്യത്തിൽ സീനിയറായ അധ്യാപകരെ താത്കാലികമായി പ്രഥമാധ്യാപകരായി നിയമിക്കാനാണ് വിദ്യാഭ്യാസ ചട്ടത്തിൽ പറയുന്നത്. എന്നാൽ 50 വയസ്സ് കഴിഞ്ഞ അധ്യാപകർക്ക് പരീക്ഷായോഗ്യതയിൽ ഇളവ് ഏർപ്പെടുത്തി ഇതിനിടയിൽ സർക്കാർ ചട്ടം കൊണ്ടുവന്നിരുന്നു. ഇതിലാണ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തത്സ്ഥിതി തുടരാൻ നിർദേശിച്ചത്. ഈ ഉത്തരവ് സർക്കാർ, എയിഡഡ് മേഖലയ്ക്ക് ഒരുപോലെ ബാധകമായതിനാലാണ് അൻപതു കഴിഞ്ഞവരും പരീക്ഷായോഗ്യത നേടാത്തവരുമായ അധ്യാപകരാണ് സീനിയോറിറ്റി പട്ടികയിലുള്ളതെങ്കിൽ അതിൽനിന്ന് അധ്യാപകരെ എയിഡഡ് പ്രൈമറിയിൽ താത്കാലികമായി പ്രഥമാധ്യാപകരായി നിയമിക്കാൻ അനുവാദം കൊടുത്തത്.

സീനിയോറിറ്റി പട്ടികയിൽ യോഗ്യത നേടിയ അധ്യാപകർ ആദ്യസ്ഥാനത്തുണ്ടെങ്കിൽ അവരെ പ്രഥമാധ്യാപകരായി നിയമിക്കണം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button