CHANGARAMKULAM
കിഡ്നി രോഗികൾക്ക് സഹായഹസ്തവുമായി എം ജി എം
ചങ്ങരംകുളം:കാരുണ്യം പാലിയേറ്റീവ് ക്ലിനിക്കിന് കീഴിലെ നിർധനരായ കിഡ്നി രോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ നൽകിക്കൊണ്ട് എം ജി എം (മുസ്ലിം ഗേൾസ് മുവ്ന്റ്) ചങ്ങരംകുളം മണ്ഡലം കമ്മിറ്റി മാതൃകയായി.കാരുണ്യം ക്ലിനിക്കിലെ പരിചരണവും പ്രതിമാസ പെൻഷനും ലഭിക്കുന്നവർക്ക് പെൻഷനോടൊപ്പം നൽകുന്നതിന് വേണ്ടിയാണ് ഡയാലിസിസിന് ആവശ്യമായ ഡയലയിന്റും ട്യൂബു മടങ്ങുന്ന കിറ്റുകൾ എംജിഎം സംഭാവനയായി നൽകിയത്.കിറ്റുകൾ എംജിഎം മേഖലാ പ്രസിഡണ്ട് സുഹറ ടീച്ചറിൽ നിന്ന് കരുണ്യം പ്രസിഡണ്ട് പി പി എം അഷ്റഫ് ഏറ്റുവാങ്ങി.
ഷാജിദ മൂക്കുതല, ഷീജ കോക്കൂർ,കുഞ്ഞുമുഹമ്മദ് പന്താവൂർ, ഉസ്മാൻ പന്താവൂർ, ജബ്ബാർ പള്ളിക്കര, കെ ഹമീദ് മാസ്റ്റർ സംസാരിച്ചു