KERALA
കുന്നംകുളത്ത് ബൈക്കുകൾ മോഷ്ടിക്കുന്ന കുട്ടിക്കള്ളന്മാർ പിടിയിൽ
കുന്നംകുളം: ബൈക്കുകൾ മോഷ്ടിക്കുന്ന കുട്ടിക്കള്ളന്മാർ പിടിയിൽ മേഖലയിലെ സിസിടിവി ക്യാമറകൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രായപൂർത്തിയാകാത്ത 3 പേരാണ് പിടിയിലായത്. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ വി സി സൂരജിന്റെ മേൽനോട്ടത്തിൽ പ്രിൻസിപ്പൽ എസ് ഐ ഡി ശ്രീജിത്ത്, അഡീഷണൽ എസ് ഐ ഷെക്കിർ അഹ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രായപൂർത്തിയാകാതെ മോഷ്ടാക്കൾ പിടിയിലായത്.കുന്നംകുളം മേഖലയിൽനിന്ന് കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ നഷ്ടമായത് 3 ബൈക്കുകളാണ്. ഡിയോ, പ്ലെൻഡർ, പാഷൻ പ്ലസ് ബൈക്കുകളാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച മാത്രം മോഷണം പോയത് 2 ബൈക്കുകളാണ്. വിവിധ സ്ഥലങ്ങളിൽ നിന്നാണ് ബൈക്കുകൾ മോഷ്ടിച്ചിട്ടുള്ളത്.മോഷണ സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.