വട്ടംകുളം പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നതായി പരാതി
എടപ്പാൾ വട്ടംകുളം പഞ്ചായത്തിലെ കുറ്റിപ്പാല, കുത്തുള്ളി, നീലിയാട്, കക്കുഴിക്കുന്ന് കോളനിക്കാർക്ക് കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നതായി പരാതി. വേനൽ കനത്തതോടെ വെള്ളത്തിന് വലിയ ക്ഷാമമാണ്.അവശ്യത്തിനുള്ള വെള്ളം കൊണ്ടു വന്നിരുന്നത്. എന്നാൽ വേനൽ കനത്തതോടെ കിണറുകളിലെ വെള്ളം ഏതാണ്ട് വറ്റിത്തുടങ്ങി.സമീപത്തെ കിണറുകളിൽ നിന്നാണ് പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയുടെ മോട്ടോർ കേടുവന്നിട്ട് മാസങ്ങൾ ആയെന്നും നിരവധി തവണ നന്നാക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിരുന്നതായും ജനങ്ങൾ അറിയിച്ചു. ഇത് കണ്ടില്ലെന്ന് നടിച്ചതോടെയാണ് നാട്ടുകാർ വിഷയം പൊതുപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതിനെ തുടർന്ന്
പി വി കൃഷ്ണൻ, യു പി പുരുഷോത്തമൻ, വി പി അനിത, സുധി കുറ്റിപ്പാല, പി കൃഷ്ണൻ, പി ജി വിനോദ്, എം എ നവാബ്,ടി ഷാജി എന്നിവരും കാളനി നിവാസികളും ചേർന്ന് വട്ടംകുളം പഞ്ചായത്ത് ഓഫീസിലെത്തി കാര്യങ്ങൾ തിരക്കി വെള്ളം ഉടനടി വേണമെന്ന് ആവശ്യപ്പെട്ട്സെക്രട്ടറിക്ക് പരാതി നൽകി. പരാതിയുടെ കോപ്പി തദ്ദേശസ്വയം ഭരണ മന്ത്രി, പട്ടിക ജാതി വകുപ്പ് മന്ത്രി, ജില്ലാ കലക്ടർ എന്നിവർക്കും നൽകിയതായി പൊതുപ്രവർത്തകർ പറഞ്ഞു.