മലപ്പുറം വളാഞ്ചേരിയിൽ വൻ കുഴൽപ്പണവേട്ട. പൊലീസ് നാല് കോടി നാൽപ്പത് ലക്ഷം രൂപ പിടിച്ചെടുത്തു
മലപ്പുറം വളാഞ്ചേരിയിൽ വൻ കുഴൽപ്പണവേട്ട. പൊലീസ് നാല് കോടി നാൽപത് ലക്ഷം രൂപ പിടിച്ചെടുത്തു.ജില്ലയിൽ ഇതുവരെ പിടിച്ചതിൽ ഏറ്റവും വലിയ കുഴൽപ്പണ വേട്ടയാണിത്.ബൊലേറോ ജീപ്പിന്റെ മൂന്ന് രഹസ്യ അറകളിൽ നിറച്ച് കടത്താൻ ശ്രമിച്ച പണമാണ് പിടിച്ചെടുത്തത്.
സംഭവത്തിൽ രണ്ട് പേരെയും പൊലീസ് പിടികൂടി. വേങ്ങര സ്വദേശിയായ ഹംസ,കൊളപ്പുറം സ്വദേശിയായ ഫഹദ് എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ പത്തു ദിവസത്തിന . ഇത് അഞ്ചാം തവണയാണ് മലപ്പുറം ജില്ലയിൽ കുഴൽപണം പിടിക്കുന്നത്. നാലിടങ്ങളിൽ നിന്നാണ് കഴിഞ്ഞ ആഴ്ച 4.7 കോടി രൂപയും ഒരു കിലോഗ്രാം സ്വർണവും പിടികൂടിയത് മലപ്പുറം ജില്ലയിൽ വൻതോതിൽ കുഴൽപ്പണം കടത്തുന്നുണ്ട് എന്ന് ജില്ലാപോലീസ് മേധാവി ശ്രീ.സുജിത്ദാസ് IPS ന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ DANSAF ടീമിനെ ഇത് തടയുന്നതിനായി പ്രത്യേകം നിയോഗിച്ചിരുന്നു. ജില്ലാ DANSAF ടിമും വളാഞ്ചേരി പോലീസും ഇന്ന് രാവിലെ വളാഞ്ചേരിയിൽ നടത്തിയ പരിശോധനയിലാണ് TN രെജിസ്ട്രേഷൻ ബൊലേറോ ജീപ്പിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 4.4 കോടി രൂപ പിടികൂടിയത്