PONNANI

കഞ്ചാവുമായി ചങ്ങരംകുളം സ്വദേശിയായ യുവാവ് പിടിയിൽ

പൊന്നാനി: ഒരുകിലോയിലധികം കഞ്ചാവുമായി യുവാവ് പൊന്നാനി എക്സൈസിന്റെ പിടിയിൽ. ചങ്ങരംകുളം സ്വദേശിയായ ശ്രീജിത്ത് എൻ എസ് ആണ് പിടിയിലായത്. എക്സ്സൈസ് ഇൻസ്പെക്ടർ ഇ.ജിനീഷിന്റെ നേതൃത്വത്തിൽ വി.ആർ രാജേഷ് കുമാർ, പ്രമോദ് വി പി, അനൂപ് കെ, ജെറിൻ.ജെ.ഒ, ശരത്ത്, ദിവ്യാ പി എ എന്നിവർ ചേർന്ന അന്വേഷണ സംഘമാണ് അയിനിച്ചോട് വച്ച് ബൈക്കിൽ കഞ്ചാവുമായി എത്തിയ യുവാവിനെ പിടികൂടിയത്. ഇയാളെ ഇന്ന് പൊന്നാനി കോടതിയിൽ ഹാജരാക്കുമെന്ന് ഇൻസ്പെക്ടർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button