EDAPPAL
നെല്ലിശ്ശേരി പ്രീമിയർ ലീഗ്: റോയൽ ഫൈറ്റേഴ്സ് ജേതാക്കളായി
എടപ്പാൾ:ഏഴാമത് നെല്ലിശ്ശേരി പ്രീമിയർ ലീഗ് (NPL) സമാപിച്ചു. ഫൈനലിൽ സൺഡേ സ്റ്റാർ കാളാചാലിനെ പരാജയപ്പെടുത്തി റോയൽ ഫൈറ്റേഴ്സ് പുഞ്ചിരിക്കുന്ന് ജേതാക്കളായി. സമ്മാനദാന ചടങ്ങ് വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കഴുങ്ങിൽ മജീദ് ഉദ്ഘാടനം ചെയ്തു. വാർഡ് നമ്പർ അസൈനാർ നെല്ലിശ്ശേരി അധ്യക്ഷത വഹിച്ചു.ഡോ.ഷാഹിദ് ചിറ്റഴിക്കുന്ന്, നിഷാദ് പുഞ്ചിരിക്കുന്ന്, മുഹമ്മദലി പുഞ്ചിരിക്കുന്ന്, മിർഷാദ് നെല്ലിശ്ശേരി,കുട്ടൻ നെല്ലിശ്ശേരിഎന്നിവർ പ്രസംഗിച്ചു. സ്വാഗതം സഫീർ നെല്ലിശ്ശേരിയും
ഹംസത്തലി കക്കടിപ്പുറം നന്ദിയും പറഞ്ഞു.